‘തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍

തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് എന്‍.സി.പിയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു ശരത് പവാർ.

ALSO READ: ‘ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്ചര്യകരമാണ്. പാര്‍ട്ടി രൂപീകരിക്കുകയും അതിനെ ഉയര്‍ത്തികൊണ്ടുവരികയും ചെയ്തവരുടെ കൈയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടനയെ തട്ടിയെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കിയത് രാജ്യത്ത് ആദ്യമായി നടക്കുന്ന ഒരു കാര്യമായിരിക്കും. പാര്‍ട്ടിയുടെ പരിപാടികളും പ്രത്യയശാസ്ത്രവും ജനങ്ങള്‍ക്ക് പ്രധാനമാണ്. എന്നാല്‍ ഒരു ചിഹ്നമെന്നത് പരിമിതകാലത്തേക്ക് മാത്രം ഉപയോഗപ്രദമായതാണ്’, ശരത് പവാർ പറഞ്ഞു.

ALSO READ: ‘കേബിൾ കുഴിയെടുക്കുമ്പോൾ കൂടെ പഠിച്ചവര്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടും’, കഷ്ടപ്പാടും കടന്ന് ഒടുവിൽ സിനിമയിൽ: ഹരിശ്രീ അശോകൻ

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ ജനങ്ങള്‍ പിന്തുണക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News