ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല; അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ

അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ. രാജ്യസഭാ കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് ഇനിയൊരു ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാർ അണികളെ ഞെട്ടിച്ചത്. പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ബരാമതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പവാര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇതോടെ 60 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് വിരമിക്കുന്നത്. പുതിയ തലമുറക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഇനിയുള്ള ജീവിതം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പവാർ സൂചിപ്പിച്ചു. അതെ സമയം രാജ്യസഭയിൽ അവശേഷിക്കുന്ന ഒന്നര വർഷത്തോളം തുടരുമെന്നും പവാർ വ്യക്തമാക്കി.

ALSO READ; യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയത്തിനായി പൂജ നടത്തി ഇന്ത്യൻ സന്യാസിമാർ

ഇതിനകം 14 തവണയാണ് മത്സരിച്ചതെന്നും, ഓരോ പ്രാവശ്യവും പിന്തുണച്ച ജനങ്ങളാണ് തന്‍റെ ശക്തിയെന്നും പവാർ വ്യക്തമാക്കി. ഇത് അവസാനിപ്പിക്കാൻ സമയമായെന്നും ശരദ് പവാർ പറഞ്ഞു . എന്നാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ലെന്നും ജനസേവനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

83കാരനായ ശരദ് പവാർ കോൺഗ്രസിന്റെ മുൻ ദേശീയ നേതാവും കേന്ദ്ര മന്ത്രിയുമായി മത്സരിച്ചിരുന്നു. 1999ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. 4 തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാർ, യുപിഎ സർക്കാർ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News