പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന് പവാര്‍ എത്തുമോ? സ്ഥിരീകരണവുമായി എന്‍സിപി

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ തിങ്കളാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കാര്യം പാര്‍ട്ടി വക്താവ് മഹേഷ് ഭരത് തപസെ സ്ഥിരീകരിച്ചു. എന്നാല്‍ ജൂലൈ 18 ചൊവ്വാഴ്ച യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് തപസെ അറിയിച്ചു.

എന്‍സിപി പിളര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്റെ ആദ്യ ദിനത്തില്‍ പവാറിന്റെ അസാന്നിധ്യം പവാറിന്റെ ഓഫീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പവാര്‍ യോഗത്തില്‍ പങ്കെടുക്കില്ല എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ജൂലൈ 18 ചൊവ്വാഴ്ച ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച യോഗത്തില്‍ എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാറും സാഹിബും വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയും പങ്കെടുക്കുമെന്നും തപസെ ട്വീറ്റ് ചെയ്തു.

Also Read: ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുമായി ഗോരക്ഷാ ഹിന്ദു ദൾ

എന്‍സിപി വിട്ട അജിത് പവാറും അദ്ദേഹത്തിന്റെ പാളയത്തിലെ മന്ത്രിമാരും ഞായറാഴ്ച ദക്ഷിണ മുംബൈയിലെ വൈ ബി ചവാന്‍ സെന്ററില്‍ എന്‍സിപി സ്ഥാപകനെ കണ്ട് പാര്‍ട്ടിയെ ഐക്യത്തോടെ നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ല എന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ശരദ് പവാര്‍ തങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചെങ്കിലും പ്രതികരണമൊന്നും നല്‍കിയില്ലെന്ന് അജിത് പവാര്‍ വിഭാഗം നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പിളര്‍പ്പിന് ശേഷം. എന്‍സിപിയുടെ ഇരുവിഭാഗങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

Also Read: ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി പട്ടാളപ്പുഴുക്കൾ; പ്ലാന്റുകൾ ഈ വർഷാവസാനത്തോടെ

അതേ സമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്‌ക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തിങ്കളാഴ്ച ആരംഭിക്കും. യോഗത്തില്‍ 24 പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ജൂലൈ 17, 18 തീയതികളിലായി നടക്കുന്ന യോഗത്തിലേക്ക് ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ 23 ന് പാറ്റ്നയില്‍ ആദ്യത്തെ യോഗം നടന്നിരുന്നു. അന്ന് 15 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പദ്ധതികള്‍ ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News