എക്സിറ്റ് പോളിന്റെ മറവിൽ നടന്ന ഓഹരി തട്ടിപ്പ്; പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന് എൻ സി പി

എക്സിറ്റ് പോളിന്റെ മറവിൽ ഓഹരി വിപണിയിൽ നടന്ന തട്ടിപ്പും ഇലക്ടറൽ ബോണ്ട് അഴിമതിയും സംയുക്ത പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന് എൻ സി പി സ്ഥാപകൻ ശരദ് പവാർ ആവശ്യപ്പെട്ടു. പൂനെയിൽ എൻ സി പിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്ഥാപക നേതാവ്. രാജ്യം വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സർക്കാരിന്റെ കടിഞ്ഞാൺ മോദി ഗ്യാരന്റിയിൽ ഒതുങ്ങില്ലെന്നും എൻ സി പി സ്ഥാപക നേതാവ് ശരദ് പവാർ പറഞ്ഞു.

Also Read: മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി; വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍

സർക്കാരിനെ നയിക്കുക മോദിക്ക് എളുപ്പമായിരിക്കില്ലെന്നും പവാർ സൂചിപ്പിച്ചു. രാജ്യത്ത് ഒന്നോ രണ്ടോ വ്യക്തിയുടെ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് കഴിഞ്ഞുവെന്ന് ശരദ് പവാർ പറഞ്ഞു. എക്സിറ്റ് പോളിന്റെ മറവിൽ ഓഹരി വിപണിയിൽ കൃത്രിമം നടത്തിയെന്ന ആരോപണവും ഇലക്ടറൽ ബോണ്ട് അഴിമതിയും സംയുക്ത പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന് പവാർ ആവശ്യപ്പെട്ടു. എക്സിറ്റ് പോളിന്റെ മറവിൽ നടന്ന തട്ടിപ്പ് കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ജനങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും മുതിർന്ന നേതാവ് ആശങ്ക പ്രകടിപ്പിച്ചു.

Also Read: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്; പ്രധാനപ്പെട്ട മേഖലകളിൽ ചെലവു കുറയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല: കെ എൻ ബാലഗോപാൽ

പൂനെയിൽ എൻ സി പിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്ഥാപക നേതാവ്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാകാൻ സ്ഥാപക വാർഷിക ദിനത്തിൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യഥാർഥ എൻ സി പി ഏതാണെന്ന് ലോക സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് വർക്കിങ് പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. 1999 ലാണ് കോൺഗ്രസ്സിൽ നിന്ന് വേർപിരിഞ്ഞു പവാർ എൻ സി പി രൂപീകരിച്ചത്. സഹോദര പുത്രനായ അജിത് പവാർ കഴിഞ്ഞ ജൂലൈയിലാണ് പാർട്ടി പിളർത്തി പേരും ചിഹ്നവും തട്ടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News