‘ശരദ് പവാർ വിഭാഗത്തിന് പുതിയ പേര്’, ചിഹ്നങ്ങൾ ആൽമരവും ഉദയസൂര്യനും

അജിത് പവാർ പക്ഷത്തെ ‘യഥാർത്ഥ’ എൻസിപിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശരദ് പവാർ വിഭാഗത്തിന് പുതിയ പേര് ലഭിച്ചു. ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ്ചന്ദ്ര പവാർ’ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശരദ് പവാർ ക്യാമ്പിന് നൽകിയിരിക്കുന്ന പേര്. നിർദേശിച്ച ചിഹ്നങ്ങൾ ആൽമരവും ഉദയസൂര്യനുമാണ്.

ALSO READ: മിസ്റ്റർ എക്സിന് വേണ്ടി വമ്പൻ മേക്കോവറുമായി നടന്‍ ആര്യ; വൈറലായി വർക്ക്ഔട്ട് വീഡിയോ

മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം വരുന്ന എൻസിപി എംഎൽഎമാരുമായി ഇറങ്ങിപ്പോയ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പേരും ‘ക്ലോക്ക്’ തിരഞ്ഞെടുപ്പ് ചിഹ്നവും നൽകിയതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ഉത്തരവ്. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ശരദ് പവാർ ഗ്രൂപ്പിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എൻസിപി ശരദ് പവാർ, എൻസിപി ശരദ്റാവു പവാർ എന്നിവയായിരുന്നു പവാർ ക്യാമ്പ് നിർദ്ദേശിച്ച മറ്റു പേരുകൾ.

ആറ് മാസത്തിനിടെ പത്തിലധികം വാദങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് അജിത് പവാറിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിധി വന്നത്. മഹാരാഷ്ട്രയിലെ ആറ് സീറ്റുകളിലേക്ക് വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പുതിയ പേരും ചിഹ്നവും തിരഞ്ഞെടുക്കാൻ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഒരു ദിവസമാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഉടലെടുത്ത തർക്കം തീരുമാനിക്കാൻ പാർട്ടിയുടെ നിയമസഭാ വിഭാഗത്തിലെ ഭൂരിപക്ഷ പരിശോധനയെയാണ് ആശ്രയിക്കുന്നതെന്ന് ചൊവ്വാഴ്ച ഇരുപക്ഷത്തിനും അയച്ച അന്തിമ ഉത്തരവിൽ ഇസി പറഞ്ഞു. ഇ സി യുടെ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ആദ്യ പ്രതികരണം.

ALSO READ: മോഷ്ടിച്ചത് ഓഡിറ്റോറിയത്തിലെ 27 വിലപിടിപ്പുള്ള വാട്ടർ ടാപ്പുകൾ; മലപ്പുറത്ത് 21-കാരൻ പൊലീസ് പിടിയിൽ

ഉത്തരവനുസരിച്ച് എൻസിപിയുടെ എംപിമാർ, എംഎൽഎമാർ, എന്നിവരുടെ ആകെ എണ്ണം 81 ആയിരുന്നു, അതിൽ 57 പേർ അജിത് പവാറിനെ പിന്തുണച്ചപ്പോൾ 28 പേർ ശരദ് പവാറിനെ പിന്തുണച്ചു. എന്നാൽ, അഞ്ച് എംഎൽഎമാരും ഒരു ലോക്‌സഭാ എംപിയും ഇരുപക്ഷത്തെയും പിന്തുണച്ച് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ ആറുപേരെ ഒഴിവാക്കിയാലും അജിത് പവാറിൻ്റെ വിഭാഗത്തിനാണ് ഭൂരിപക്ഷ പിന്തുണയെന്ന പരിഗണയിലാണ് യഥാർത്ഥ പാർട്ടിയായി അംഗീകരിച്ച് പേരും ചിഹ്നവും അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News