ആർഎസ്എസ് പ്രതിഷ്ഠ പരിപാടി സംഘടിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരത് പവാർ

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരത് പവാർ. ആർഎസ്എസ് പ്രതിഷ്ഠ പരിപാടി സംഘടിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത് വരെ ക്ഷണം ലഭിച്ചിട്ടില്ല എന്നും ശരത് പവാർ പറഞ്ഞു.ക്ഷണം ലഭിച്ചാലും പോകില്ലെന്ന് പവാർ വ്യക്തമാക്കി.പ്രാധാന്യമില്ലാത്ത വിഷയങ്ങളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ശരത് പവാർ ചൂണ്ടിക്കാട്ടി.

ALSO READ: ‘ദില്ലിയിൽ റെഡ് അലർട്ട്’, രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം; ജനജീവിതം ദുസ്സഹമാകുന്നു

അതേസമയം അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടിയും പറഞ്ഞു. കോൺഗ്രസിന് പിന്നാലെയാണ് അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചത്. അതേസമയം, ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും കുടുംബസമേതം പിന്നീട് സന്ദർശിക്കാനാണ് അഖിലേഷിന്റെ തീരുമാനം. രാമന്റെ പേരിൽ ബിജെപി പ്രതിപക്ഷ പാർട്ടികളെ അപമാനിക്കുകയാണെന്നും അഖിലേഷ് വ്യക്തമാക്കി.

ALSO READ: കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം അഴുകിയ നിലയിൽ; തിരിച്ചറിഞ്ഞത് ടാറ്റൂവിലൂടെ

അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദർശിക്കാമെന്നും കോൺ​ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News