കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നേർ ചിത്രമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് പവാര്‍ പ്രതികരിച്ചു.
ബിജെപിയെ പാഠം പഠിപ്പിച്ച കർണാടകയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാതിയും മതവും പണവും ഉപയോഗിച്ചുള്ള രാഷ്ട്രീയത്തെ ജനം തള്ളിക്കളഞ്ഞിരിക്കയാണെന്നും ശരദ് പവാര്‍ തുറന്നടിച്ചു.
135 സീറ്റുകളാണ് കേണ്‍ഗ്രസ് സംസ്ഥാനത്ത് പിടച്ചെടുത്തത്. 66 സീറ്റുകള്‍ നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളു. 50 സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയാകുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ച ജെഡിഎസ് 19 സീറ്റല്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകളും നേടി.ബിജെപിക്കേറ്റ തിരിച്ചടി പ്രതിപക്ഷ ഐക്യത്തിന് വന്‍ ഉണര്‍വ് നല്‍കിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വി സന്തോഷം നല്‍കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here