ആധിപത്യം ഉറപ്പിച്ച് ശരദ് പവാർ;  തന്ത്രങ്ങൾ പാളി അജിത് പവാർ 

ശരദ് പവാറിന്റെ രാജിയെ തുടർന്ന് അണികൾക്കിടയിൽ പ്രതിഷേധം കനത്തതോടെ മുംബൈയിൽ എൻ സി പിയുടെ അടിയന്തിര യോഗം. രാജി പിൻവലിക്കണമെന്ന ആവശ്യവുമായി പാർട്ടി ഒന്നടങ്കം പവാറിന് പിന്നിൽ  അണിനിരന്നതോടെ പാർട്ടിയിൽ പിടി മുറുക്കാനുള്ള അജിത് പവാറിന്റെ ചുവടുകളാണ് പിഴച്ചത്. പവാർ പാർട്ടി നേതൃത്വം ഒഴിഞ്ഞാൽ എൻ സി പിയിൽ അസ്ഥിരത ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

ശരദ് പവാറിന്റെ രാജിയിൽ വലിയ പ്രതിഷേധമാണ് അണികൾക്കിടയിൽ നിന്ന് ഉയർന്നത്. തുടർന്ന് ചില   എൻസിപി നേതാക്കൾ രാജി സമർപ്പിച്ച സാഹചര്യത്തിലാണ് ഇന്ന് അടിയന്തിര യോഗം ചേർന്നത്  . പവാർ പാർട്ടി നേതൃത്വം ഒഴിഞ്ഞാൽ എൻ സി പിയിൽ അസ്ഥിരത ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ നിയമിച്ച പ്രത്യേക സമിതി അംഗങ്ങളടക്കമുള്ള മുതിർന്ന നേതാക്കളാണ്   യോഗത്തിൽ പങ്കെടുക്കാനായി നരിമാൻ പോയിന്റിലെ  വൈബി ചവാൻ സെന്ററിൽ എത്തിയത് .

എന്നാൽ എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

എം.വി.എ സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം പോകാൻ   നിരന്തരം സമ്മർദം ചെലുത്തിയിരുന്നെങ്കിലും പവാർ ഇതിന് തയ്യാറായിരുന്നില്ല .   ഇതിന് പിന്നാലെയാണ് ശരദ് പവാറിന്റെ  പടിയിറക്കം    .

ശരദ് പവാർ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം  മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്  വഴിയൊരുക്കുമെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞത്

ശരദ് പവാർ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ, സംസ്ഥാനത്തിന്റെ ചുമതല അജിത് പവാറിനും കേന്ദ്ര ഉത്തരവാദിത്തം സുപ്രിയ സുലെയ്ക്കും നൽകണമെന്ന് എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ നിർദ്ദേശിച്ചു.  ഇതോടെ ശരദ് പവാറിന്റെ പിൻഗാമിയായി സുപ്രിയ സുലെ സ്ഥാനമേൽക്കുമെന്നത് ഏതാണ്ട് ഉറപ്പായി

കഴിഞ്ഞ ദിവസങ്ങളിലായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അഭ്യുഹങ്ങളിൽ നിറഞ്ഞു നിന്നത് അജിത് പവാറായിരുന്നു. എൻ സി പിയെ പിളർത്തി ബിജെപിയോടൊപ്പം ചേരാനുള്ള അജിത് പവാറിന്റെ നീക്കത്തിനാണ് ശരദ് പവാറിന്റെ അപ്രതീക്ഷിതമായ രാജി തടയിട്ടിരിക്കുന്നത്. രാജി പിൻവലിക്കണമെന്ന ആവശ്യവുമായി പാർട്ടി ഒന്നടങ്കം പവാറിന് പിന്നിൽ  അണിനിരന്നതോടെ പാർട്ടിയിൽ പിടി മുറുക്കാനുള്ള അജിത് പവാറിന്റെ ചുവടുകളാണ് പിഴച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News