മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ

sharad pawar

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തി മറുകണ്ടം ചാടിയ നേതാക്കൾക്കുള്ള ചുട്ട മറുപടി നൽകുമെന്നും അണികളെ ആവേശത്തിലാക്കി കൊണ്ട് തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പകപോക്കൽ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും തങ്ങളുമായി പൊരുത്തപ്പെടാത്ത രാഷ്ട്രീയക്കാർക്കെതിരെ കേസെടുത്താണ് നേരിടുന്നതെന്നും ശരദ് പവാർ ആരോപിച്ചു. അജിത് പവാർ ഗ്രൂപ്പ് എൻസിപിയെ തകർത്ത് ബിജെപി-ശിവസേന സർക്കാരിൽ ചേർന്നതിനെയും പവാർ രൂക്ഷമായി വിമർശിച്ചു.

ALSO READ; മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇരു മുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി

അധികാര മോഹത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തി മറുകണ്ടം ചാടിയ നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ട മറുപടി നൽകുമെന്നും മുതിർന്ന നേതാവ് പറഞ്ഞു. മുൻ അനുയായിയും ഇപ്പോൾ അജിത് പവാറിനൊപ്പം നിൽക്കുന്ന സംസ്ഥാന മന്ത്രി ദിലീപ് വാൽസെ പാട്ടിലിന്‍റെ മണ്ഡലമായ അംബേഗാവിൽ പാർട്ടി സ്ഥാനാർഥി ദേവദത്ത് നികത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു എൻസിപി സ്ഥാപക നേതാവ്.

ദിലീപ് വാൽസെ പാട്ടീൽ തന്നെയാണ് ഇത്തവണ എൻസിപി അജിത് പവാർ പക്ഷം സ്ഥാനാർഥി. പണവും അധികാരവും ഉപയോഗിച്ച് നേരിടാമെന്ന എതിരാളികൾ കരുതുന്നതെങ്കിൽ അതവരുടെ വ്യാമോഹമാണെന്നും പവാർ തുറന്നടിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ശരദ് പവാർ നയിക്കുന്ന പാർട്ടി കാഴ്ച വച്ചത്. അടുത്ത ദിവസങ്ങളിൽ ബിജെപിയിൽ നിന്നും നിരവധി പ്രമുഖ നേതാക്കൾ പവാർ പക്ഷത്തേക്ക് ചുവട് മാറിയായതും വലിയ ആവേശമാണ് അണികൾക്കിടയിൽ ഉയർത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News