പാര്‍ട്ടി വിട്ടവര്‍ക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് ശരദ് പവാര്‍

പാര്‍ട്ടി വിട്ടവര്‍ക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് ശരദ് പവാര്‍. ദില്ലിയില്‍ ചേര്‍ന്ന എന്‍ സി പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അജിത് പവാറക്കമുളള എം എല്‍ എ മാരെ പുറത്താക്കി പ്രമേയം പാസാക്കി. അതേസമയം ശരദ് പവാറിന്റെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി

അജിത് പവാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിമത നീക്കം സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് എന്‍ സി പി യുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം നടന്നത്. യോഗത്തില്‍ അജിത് പവാര്‍,പ്രഫുല്‍ പട്ടേല്‍,സുനില്‍ തത്ക്കരെ എന്നിവരെ പുറത്താക്കിയതിന് അംഗീകാരം നല്‍കി. യോഗത്തിലാകെ 8 പ്രമേയങ്ങളാണ് പാസാക്കിയത്. 92 വയസായാലും എന്‍ സി പിക്ക് വേണ്ടി പോരാടുമെന്ന് ശരത് പവാര്‍ അറിയിച്ചു. ശരദ് പവാറിന്റെ തീരുമാനങ്ങള്‍ക്കൊപ്പം കേരളം ഘടകം നില്‍ക്കമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു.

Also Read: തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ഫിറോസ്ഷാ റോഡിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് അജിത് പവാറും പ്രഫുല്‍ പട്ടേലും ശരദ് പവാറും ഉള്ള പഴയ പോസ്റ്ററുകള്‍ നീക്കം ചെയ്ത് ശരദ് പവാറിന്റെയും മകള്‍ സുപ്രിയ സുലെയുടെയും പുതിയ പോസ്റ്ററുകള്‍ പതിച്ചാണ് യോഗം ആരംഭിച്ചത്. എന്‍ഡിഎ മന്ത്രിസഭയില്‍ ചേര്‍ന്നവര്‍ക്കെതിരെ മാത്രമാണ് നിലവില്‍ ശരത് പവാര്‍ എന്‍സിപി അയോഗ്യത നീക്കം നടത്തുന്നത്. മറ്റുള്ള എംഎല്‍എമാരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. അതെ സമയം അര ഡസനോളം എം എല്‍ എ മാരാണ് ദില്ലിയിലും, കഴിഞ്ഞ ദിവസം മുംബൈയിലും യോഗങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here