രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമെന്ന് ശരദ് പവാർ ആശങ്ക പങ്ക് വച്ചു. അധികാരം കൂടുതൽ ആളുകളുടെ കൈകളിലാണെങ്കിൽ, തെറ്റായ പാതയിലേക്ക് പോകാൻ കഴിയില്ലെന്ന് ശരദ് പവാർ. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജന പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുതിർന്ന നേതാവ്.
ആരെങ്കിലും വ്യക്തിപരമായി വിമർശിക്കുകയോ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്താൽ അവരെ ജയിലിലടയ്ക്കുന്നത് ഏകാധിപത്യ പ്രവണതയാണെന്ന് പവാർ പറഞ്ഞു. അധികാരം ഒരു വ്യക്തിയുടെ കൈകളിലേക്കു പോകുന്നത് തെറ്റായ പ്രവണതയാണെന്നും അധികാരം കൂടുതൽ ആളുകളുടെ കൈകളിലാണെങ്കിൽ, തെറ്റായ പാതയിലേക്ക് പോകാൻ കഴിയില്ലെന്നും ശരദ് പവാർ വ്യക്തമാക്കി .
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് പക്ഷം 21 കോൺഗ്രസ് 17 എൻ സി പി 10 വീതം സീറ്റുകളിൽ മത്സരിക്കാനാണ് ധാരണയായത്. സാംഗ്ലി ഭീവണ്ടി സീറ്റുകളിൽ കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറായതോടെയാണ് തർക്കത്തിന് വിരാമമായത്. എന്നാൽ കോൺഗ്രസ് ആർക്കും കീഴ്‌പ്പെട്ടിട്ടില്ലെന്ന് പി.സി.സി. അധ്യക്ഷൻ നാനാപട്ടോളെ പറഞ്ഞു. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ഒരടി പിന്നോട്ട് പോയിട്ടുണ്ടെങ്കിലും ബി.ജെ.പി. മുന്നണിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വഴങ്ങിയതെന്നും എം പി സി സി പ്രസിഡന്റ് നാനാ പട്ടോളെ വിശദീകരിച്ചു.
അതെ സമയം കോൺഗ്രസ് ശിവസേനക്ക് മുന്നിൽ മുട്ടുമടക്കിയെന്നുള്ള തോന്നൽ പ്രവർത്തകർക്ക് ഉണ്ടെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷാ ഗായ്ക്ക്‌വാഡ് ഹൈക്കമാൻഡിനെ ധരിപ്പിച്ചു. സീറ്റ് വിഭജന പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഹാ വികാസ് അഘാഡി സഖ്യം നേതാക്കൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here