രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്രയ്ക്കു നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ ഭരണാധികാരികൾക്കാണെന്ന് ശരദ് പവാർ. ആദിവാസികളുടെയും കർഷകരുടെയും ക്ഷേമത്തിനായി ഭരണമാറ്റം അനിവാര്യമാണെന്നും പവാർ കൂട്ടിച്ചേർത്തു. നാസിക്കിൽ ഇടത്പക്ഷ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വി എ സഖ്യത്തിലെ മുതിർന്ന നേതാവ്.
രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്രയ്ക്കുണ്ടായിരുന്നുവെന്നും അതിനെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ ഭരണാധികാരികൾക്കാണെന്നും ശരദ് പവാർ കുറ്റപ്പെടുത്തി.നാസിക് ജില്ലയിലെ കൽവാൻ നിയമസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി ജെ. പി ഗാവിതിൻ്റെ പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എൻ സി പി സ്ഥാപക നേതാവ് . ആദിവാസികളുടെയും കർഷകരുടെയും ക്ഷേമത്തിനും സ്ത്രീകളുടെ സുരക്ഷക്കുമായി എം വി എ സഖ്യം പ്രവർത്തിക്കുമെന്നും പവാർ ഉറപ്പ് നൽകി .കർഷകർക്കും ആദിവാസികൾക്കുമായി നിരവധി പോരാട്ട സമരങ്ങൾ നയിച്ച സഖാവ് ഗാവിതിനെ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കണമെന്നും പവാർ അഭ്യർത്ഥിച്ചു.
ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമത്തിന് തടയിടാൻ കഴിഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം വി എ സഖ്യത്തിന് കൂടുതൽ സീറ്റുകൾ മഹാരാഷ്ട്രയിൽ നേടാൻ കഴിഞ്ഞത് കൊണ്ടാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here