ശരദ് പവാർ പണി തുടങ്ങി; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളുടെ യോഗം ഡൽഹിയിൽ

Sharad pawar

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി എൻസിപി സ്ഥാപകൻ ശരദ് പവാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.

മഹായുതി 230 സീറ്റുകളിൽ വലിയ വിജയം നേടിയപ്പോൾ മഹാവികാസ് അഘാഡി 46 സീറ്റുകളിലേക്ക് ഒരുങ്ങുകയായിരുന്നു. കോൺഗ്രസ് മഹാരാഷ്ട്രയിൽ സമീപകാല ചരിത്രത്തിലെ കനത്ത പരാജയമാണ് ഏറ്റു വാങ്ങിയത്.

Also Read: ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗം; ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്

ഇവിഎം സാങ്കേതിക സംവിധാനത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന വാർത്തകൾ സംസ്ഥാനത്തും രാജ്യത്തുടനീളവും ചർച്ചയാകുമ്പോഴാണ് ശരദ് പവാർ യോഗം വിളിച്ചിരിക്കുന്നത്. പരാജയപ്പെട്ട നിരവധി സ്ഥാനാർഥികളും പ്രധാന പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

Also Read: സംവരണം മതാടിസ്ഥാനത്തില്‍ ആകരുത്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

മഹാരാഷ്ട്രയിലെ മൽഷിറാസ് നിയോജകമണ്ഡലത്തിലെ മർക്കടവാഡി ഗ്രാമവാസികൾ ബാലറ്റ് പേപ്പറിലൂടെ വീണ്ടും വോട്ട് ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും വോട്ടെടുപ്പ് നടപടികൾ ഭരണസംവിധാനം അനുവദിച്ചില്ല. ശരദ് പവാർ അടുത്തിടെ ഗ്രാമം സന്ദർശിച്ചിരുന്നു. ഈ വിഷയത്തിൽ മഹാവികാസ് അഘാഡി സഖ്യം സംസ്ഥാനത്തുടനീളം പ്രക്ഷോഭം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഡൽഹിയിൽ യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News