‘പാർട്ടി പിളർത്തിയവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം’; ശരദ് പവാർ

എൻസിപി പിളർത്തി ബിജെപിക്കൊപ്പം കൈകോർത്ത വിമതർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് ശരദ് പവാർ. തിരികെ വരുന്നവരെ മടിയില്ലാതെ സ്വീകരിക്കുമെന്നും എൻസിപി ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. പാർട്ടിയിൽ പിളർപ്പിന് നേതൃത്വം നൽകിയ അജിത് പവാർ ഉൾപ്പെടെയുള്ളവരോട് തനിക്ക് പകയില്ലെന്നും പവാർ മനസ്സ് തുറന്നു.

ALSO READ: മഹാരാജനെ കണ്ടെത്തി; വിഴിഞ്ഞത്തെ കിണർ അപകട രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്

എന്നാൽ, വിമതപക്ഷം ഇതിനോട് പ്രതികരിച്ചിട്ടില്ല. പത്തുദിവസം മുമ്പാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള 30 എംഎൽഎമാർ എൻസിപി വിട്ടത്. അജിത് പവാറും എട്ട് പേരും മന്ത്രിമാരായതിന് പിന്നാലെ ഇവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയാഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരദ് പവാർ പക്ഷം സ്പീക്കറെ സമീപിച്ചിട്ടുണ്ട്.

കൂറ് മാറിയവരിൽ മൂന്ന് പേർ ശരദ് പവാർ പക്ഷത്തേക്ക് തിരികെ പോയതോടെ അയോഗ്യതാഭീഷണി ഒഴിവാക്കാൻ അജിത് പവാർ പക്ഷത്തിന് ഏഴ് എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. എംഎൽഎ മാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിക്കായി 7 ദിവസത്തെ സമയമാണ് സ്‌പീക്കർ നൽകിയിരിക്കുന്നത്. അതുകൊണ്ട് കൂടുതൽ പേർ വരും ദിവസങ്ങളിൽ ശരദ് പവാർ പക്ഷത്തേക്ക് മടങ്ങിപ്പോയേക്കുമെന്നാണ് സൂചന.

ALSO READ: ഉത്തരേന്ത്യയിൽ കലിതുള്ളി മഴ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം

അതേസമയം, ഛഗൻ ഭുജ്ബലിനെപ്പോലെയുള്ളവരെ ഇനി തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കുകയില്ലെന്നും തെറ്റ് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞാണ് നാസിക്കിലെ യയോള മണ്ഡലത്തിൽ നിന്ന് തന്റെ സംസ്ഥാന പര്യടനത്തിന് പവാർ തുടക്കമിട്ടത്. യയോള ഭുജ്ബലിന്റെ തട്ടകമെന്നതിനാൽ പവാറിന്റെ മാപ്പിന് ഛഗൻ ഭുജ്ബൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News