വൈബാണ് ശാരിക ടീച്ചര്‍..! പാട്ടും ആരവവുമായി ഇതാ ഒരു പഠനകാലം

കുട്ടികളുടെ വൈബറിഞ്ഞ് അവര്‍ക്കൊപ്പം ആടിയും പാടിയും പാഠങ്ങള്‍ പഠിപ്പിക്കുന്ന ശാരിക ടീച്ചറുടെ ക്ലാസ്് ഹിറ്റ്. സിനിമാ ഗാനങ്ങളുടെ ഈണങ്ങളിലൂടെ ടീച്ചര്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ മിനിട്ടുകള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഹൃദിസ്ഥമാക്കി തുടങ്ങിയതോടെ പാലക്കാട് മുതുകുന്നി എഎല്‍പി സ്‌കൂളില്‍ പിറന്നത് പാട്ടുകളുടെ വസന്തകാലം. പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കാം എന്ന ചിന്ത ഏതൊരു അധ്യാപികയുടെയും മനസ്സിലുള്ളതാണ്.

Also Read: പ്രതിപക്ഷ നേതാവിന്റെ ഭാഷ ബിജെപി സർക്കാരിലെ ധന മന്ത്രിയുടേത്: മന്ത്രി എംബി രാജേഷ്

അത്തരമൊരു അന്വേഷണവുമായി ശാരിക ടീച്ചറും നടക്കുന്നതിനിടെയാണ് സ്വന്തം മക്കളിലൂടെ ടീച്ചര്‍ക്കീ ഐഡിയ ലഭിക്കുന്നത്. അക്കഥ ഇങ്ങനെ. മക്കളായ നീരജിനും നീതികയ്ക്കുമൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ ഒരിക്കല്‍ ‘തുഞ്ചന്‍ പറമ്പില്‍ നിന്നും’ എന്നു തുടങ്ങുന്ന നാടന്‍പാട്ട് കേട്ടു. പാട്ട് കേട്ടതും മക്കള്‍ വളരെ പെട്ടെന്ന് ആ പാട്ടിന്റെ വരികള്‍ മനപ്പാഠമാക്കിയത് ടീച്ചറെ അത്ഭുതപ്പെടുത്തി. എന്നാല്‍പ്പിന്നെ, ഇതേ രീതിയില്‍ ക്ലാസിലെ പാഠഭാഗങ്ങളും അവതരിപ്പിച്ചാല്‍ അതും കുട്ടികള്‍ എളുപ്പത്തില്‍ പഠിക്കുമല്ലോ എന്ന് ടീച്ചര്‍ക്ക് തോന്നി. അതോടെ കേരളത്തിലെ നദികളുടെ പേരും വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രവും എല്ലാം ടീച്ചര്‍ സിനിമാ പാട്ടിന്റെ രൂപത്തിലാക്കി കുട്ടികള്‍ക്കു മുന്നില്‍ പാടി. സംഗതി സക്‌സസ്. കുട്ടികള്‍ മണിമണി പോലെ അവരുടെ പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുന്നു. പിന്നെ വൈകിയില്ല, കരോക്കെയിട്ട്് ശാരിക ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം പാടുകയും ആടുകയും ചെയ്തു.

Also Read: അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ, രാമക്ഷേത്രം, ദില്ലി എയര്‍പോര്‍ട്ട്…; മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി

സമൂഹ മാധ്യമങ്ങളിലൂടെ ടീച്ചറുടെ പഠനക്ലാസുകള്‍ നാടാകെ കണ്ടു. ടീച്ചറും ടീച്ചറുടെ ക്ലാസും വൈറലായി. മലയാളം, പരിസര പഠനം എന്നീ വിഷയങ്ങളിലാണ് ടീച്ചറുടെ പാട്ടുകളധികവും. ആര്‍ഡിഎക്‌സിലെയും തല്ലുമാലയിലെയും പാട്ടുകളുടെ ഈണത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരും ചാന്ദ്രദിന പാട്ടുകളുമൊരുങ്ങി. ഇപ്പോള്‍ കുട്ടികള്‍ തങ്ങള്‍ക്കിഷ്ടമുള്ള പാട്ടുകള്‍ ടീച്ചറോട് പറഞ്ഞ് ആ ഈണത്തില്‍ പാഠഭാഗങ്ങള്‍ ടീച്ചറില്‍ നിന്നും വാങ്ങിച്ചെടുക്കാനുള്ള മല്‍സരത്തിലാണ്. മറ്റ് അധ്യാപകരും മാതാപിതാക്കളും ടീച്ചറിന് പിന്തുണയുമായെത്തി.

ഇതിനിടെ, ബഷീറിന്റെ ജീവചരിത്രം പാട്ടു രൂപത്തില്‍ ടീച്ചര്‍ അവതരിപ്പിച്ചത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് ടീച്ചറുടെ ശ്രമങ്ങള്‍ക്കുള്ള നാടിന്റെ അംഗീകാരമായി. സുഹൃത്തായ രേഷ്മ ടീച്ചറാണ് ശാരിക ടീച്ചറുടെ വൈറല്‍ ക്ലാസ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ക്കു വേണ്ടി പകര്‍ത്തിയത്. റിട്ട. അധ്യാപകരായ ശശിധരന്‍ നായരുടെയും കെ.ആര്‍. രമണിയുടെയും മകളാണ് ശാരിക. ഭര്‍ത്താവ് പി.കെ. ജയകുമാര്‍ വടക്കഞ്ചേരി എവിഎല്‍പി സ്‌കൂളിലെ അധ്യാപകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News