ഡ്രൈവറുടെ അശ്രദ്ധ; കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം, സംഭവം ഷാർജയിൽ

ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. ഡ്രൈവറിന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി ഏഷ്യൻ പൗരനാണ്. എന്നാൽ കുട്ടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ALSO READ: പാലുത്പാദനത്തിൽ ഇടിവ്; കടുത്ത വേനലിൽ പ്രതിസന്ധിയിലായി ക്ഷീര കർഷകർ

കാർ സ്കൂളിൽ എത്തിയപ്പോൾ മറ്റു കുട്ടികളെല്ലാം ഇറങ്ങി. ഏഴ് വയസുകാരൻ കാറിനുള്ളിൽ ഉണ്ടായിരുന്ന കാര്യം ഡ്രൈവർ ശ്രദ്ധിച്ചില്ല. കാറിന്റെ അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാതെ യുവതിയായ ഡ്രൈവര്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയ ശേഷം ഡോര്‍ ലോക്ക് ചെയ്ത് ഭര്‍ത്താവിനൊപ്പം പോവുകയായിരുന്നു. വൈകുന്നേരം കുട്ടികളെ തിരികെ വിളിക്കാനായി കാര്‍ എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ: മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും വേണ്ട ! ഉറക്കക്കുറവിന് പാലും നെയ്യും കൊണ്ടൊരു വിദ്യ

അനുമതിയില്ലാത്ത കാര്‍ സര്‍വീസിലാണ് കുട്ടി സ്‌കൂളില്‍ എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ക്കൊപ്പം വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News