പലസ്തീൻ എഴുത്തുകാരിക്ക് പ്രഖ്യാപിച്ച പുരസ്കാരം റദ്ദാക്കിയതിന് പിന്നാലെ ഷാർജ ബുക്ക് അതോറിറ്റി ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് പിന്മാറി. പലസ്തീൻ എഴുത്തുകാരി അദാനിയ ശിബലിക്ക് പ്രഖ്യാപിച്ച പുരസ്കാരമാണ് പലസ്തീൻ – ഇസ്രായേൽ സംഘർഷം ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.
ALSO READ: ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 9 ജില്ലകളിൽ യെല്ലോ അലർട്ട്
1949ൽ ഇസ്രയേലി പട്ടാളം ബലാൽസംഗം ചെയ്ത്കൊന്ന പലസ്തീനി പെൺകുട്ടിയുടെ കഥപറയുന്ന ‘മൈനർ ഡീറ്റൈയിൽ’ എന്ന നോവലിനാണ് അവാർഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ പുരസ്കാരം റദ്ദാക്കുകയാണ് എന്ന് സംഘാടകർ അറിയിച്ചത്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഈ വർഷത്തെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് പിന്മാറുകയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കി. സംസ്കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിൻമാറ്റമെന്ന് അതോറിറ്റി അറിയിച്ചു.
ALSO READ: കര തൊടുന്ന അതിജീവനം; ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം
അതേസമയം, ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ദില്ലിയിലെത്തി. പുലർച്ചെ 1.15 ന് എത്തിയ വിമാനത്തിൽ 198 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികൾ ഉണ്ടായിരുന്നു. ഇതോടെ ഇസ്രയേലിൽ നിന്ന് ഇതുവരെ എത്തിയ ഇന്ത്യക്കാരുടെ എണ്ണം 645 ആയി. ഇവരിൽ 58 പേർ മലയാളികളാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാലാമത്തെ വിമാനവും എത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here