ഷാര്‍ജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാര്‍ജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഷാര്‍ജ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക പുതുവത്സര അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു.

ALSO READ: കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി

2024 ജനുവരി രണ്ട് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക.പൊതു, സ്വകാര്യ മേഖലകള്‍ക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും  അറിയിച്ചിരുന്നു.

സര്‍ക്കാര്‍ മേഖലക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ദുബൈ അതോറിറ്റിയും പ്രഖ്യാപിച്ചിരുന്നു.

ALSO READ: റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News