അബുദാബിക്കും ദുബായിക്കും പിന്നാലെ വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ. കെട്ടിടവാടക അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കുക വാടക തർക്കങ്ങൾ കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ഈ മാസം അവസാനം സൂചിക പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ഓരോ പ്രദേശത്തിൻ്റെയും പ്രാധാന്യവും ജനസാന്ദ്രതയുമുൾപ്പെടെ പരിഗണിച്ച് ഓരോ മേഖലയിലെയും വാടക പരിധി നിശ്ചയിക്കുകയാണ് വാടക സൂചിക പുറത്തിറക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചായിരിക്കും വാടക സൂചിക പുറത്തിറക്കുകയെന്നും ഈ മാസം 22ന് ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കിയേക്കുമെന്നും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പ് സമിതി ചെയർമാൻ സഈദ് ഗനീം അൽ സുവൈദി ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതിന് മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. വാടക സൂചിക നിലവിൽ വരുന്നതോടെ കെട്ടിടവാടക അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാനും വാടക തർക്കങ്ങൾ കുറക്കാനും സാധിച്ചേക്കും. നേരത്തെ യുഎഇയിൽ ആദ്യം അബുദാബിയും ഏറ്റവുമൊടുവിൽ ദുബായും വാടക സൂചിക പുറത്തിറക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here