വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പുതിയ ക്യാംപെയിനുമായി ഷാര്‍ജ പൊലീസ്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ‘റിന്യൂ യുവര്‍ വെഹിക്കിള്‍ ക്യാംപെയിന്‍ ആരംഭിച്ചതായി ഷാര്‍ജ പൊലീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃത്യസമയത്ത് വാഹനങ്ങള്‍ പുതുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
കൃത്യസമയത്ത് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ആളുകളെ ബോധവത്കരിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ‘റിന്യൂ യുവര്‍ വെഹിക്കിള്‍ ക്യാംപെയിന്‍ എന്ന കാമ്പയിന്‍ അടുത്ത മൂന്നു മാസക്കാലം നീണ്ടുനില്‍ക്കുമെന്നു ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചു. കൃത്യസമയത്ത് വാഹന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മോട്ടോര്‍ ഇന്‍ഷുറന്‍സ്, വാഹന പരിശോധന, പുതുക്കല്‍ എന്നിവക്കായി കാമ്പയിന്‍ കാലയളവില്‍ പ്രത്യേക ഓഫറുകള്‍ അടങ്ങുന്ന സമഗ്ര പാക്കേജും ആവിഷ്‌കരിച്ചിട്ടുണ്ടെന്നു ഷാര്‍ജ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് പറഞ്ഞു. നിശ്ചിത സമയത്ത് വാഹന രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും മറ്റും കാമ്പയിന്‍ കാലയളവില്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Also Read: കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും
വാഹന രജിസ്‌ട്രേഷെന്റ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി മുമ്പും ഷാര്‍ജ പൊലിസ് കാമ്പയിനുകള്‍ നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് ഇക്കുറി ഇതാദ്യമാണ്. കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങളും ഇത്തവണ സജ്ജമാക്കിയതായിഷാര്‍ജ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയരക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് പറഞ്ഞു. വാഹനങ്ങളുടെ ക്ഷമത പൂര്‍ണമായും ഉറപ്പു വരുത്തിയാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നത്. കൊടും ചൂട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ടയറുകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെ ഉറപ്പാക്കേണ്ടത്പ്രധാനമാണ്. കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും ഷാര്‍ജ പൊലിസ് അധികൃതര്‍ നിര്‍ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here