മെലീഹ -‌ ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ; ഷാർജയുടെ ചരിത്രമുറങ്ങുന്ന മെലീഹയെ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങി

അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു.

Also Read; ‘ആ സീന്‍ കണ്ടിട്ട് ആളുകള്‍ കൂവി കൊല്ലും എന്നാണ് കരുതിയത്, എന്നാല്‍ വലിയ കയ്യടിയാണ് തിയേറ്ററില്‍ കിട്ടിയത്’: നസ്ലന്‍

ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ നേതൃത്വത്തിൽ, ലോകപ്രശസ്തമായ ‘അസൗലിൻ’ പബ്ലിഷേഴ്സാണ് “മെലീഹ -‌ ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ”എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തിന്റെയും കച്ചവട പാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും.

ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ, വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് പുസ്തകത്തിലൂടെയെന്ന് ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്.

Also Read; റേഷൻ കാർഡിലെ പിശകുകൾ പരിഹരിക്കാം; തെളിമ 2024 പദ്ധതിയുമായി കേരള സർക്കാർ

വെങ്കല യുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഈസ യൂസഫ് ഉൾപ്പെടെയുള്ള ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News