തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധത്തിന് ഓൾ കേരള മെൻസ് അസോസിയേഷൻ. ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ബുധനാഴ്ച കോലം കത്തിച്ച് പ്രതിഷേധിക്കും. ഗ്രീഷ്മയുടെയും, ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് എകെഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
Also read:അമ്മയുടെ വാക്കുകളെ ദുര്‍ വ്യാഖ്യാനം ചെയ്‌തെന്ന് ബിനീഷ് കോടിയേരി
കാമുകനായ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യത്തില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Also read:കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു
കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഗ്രീഷ്മയുടെ ഹര്‍ജി പരിഗണിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 നായിരുന്നു ഗ്രീഷ്മ കാമുകനായ ഷാരോണിന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കെ ഷാരോണ്‍ മരിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here