ഷാരോൺ വധക്കേസിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കൾ. സർക്കാർ കേസിൽ ശക്തമായി ഇടപെട്ടുവെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ക്രൈംബ്രാഞ്ചും പോലീസും ശക്തമായി ഇടപെട്ടെന്നും സർക്കാരിന് നന്ദിയെന്നും ഷാരോണിന്റെ മാതാപിതാക്കൾ കൈരളി ന്യൂസിനോട് പറഞ്ഞു.
Also Read: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസ്; വിധി ഇന്ന്
2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച കാമുകൻ ഷാരോൺ രാജ് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു. തുടർന്ന് പൊലീസിൻ്റെ അന്വേഷണ മികവ് ഒപ്പം ഷാരോണിൻ്റെ കുടുംബം നടത്തിയ പോരാട്ടം. ഒടുവിൽ ഗ്രീഷ്മയും, സഹായിച്ച അമ്മ സിന്ധുവും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും അറസ്റ്റിലായി.
വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായാണ് പ്രോസിക്യൂഷൻ അന്തിമ വാദം.
Also Read: ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയായ നിര്‍മ്മലകുമാരന്‍ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയിൽ വാദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here