ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് പ്രതിയായ ഗ്രീഷ്മയെ ജഡ്ജി വിളിപ്പിച്ചു. തനിക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെന്നും പ്രായം ഇരുപത്തി നാല് വയസേ ആയിട്ടുള്ളുവെന്നും പറഞ്ഞ ഗ്രീഷ്‌മ ഇതൊക്കെ കണക്കിലെടുത്ത് തനിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭ്യർത്ഥിച്ചു. അതെ സമയം ഗ്രീഷ്‌മ ഒരു തരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഗ്രീഷ്മയ്ക്ക് ‘ചെകുത്താന്റെ സ്വഭാവ’മെന്നും ഒരു ചെറുപ്പക്കാരന്‍റെ സ്നേഹത്തെ കൊന്നു എന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ ചോണ്ടിക്കാട്ടി. അതെ സമയം ഷാരോണിനെതിരെ പ്രതിഭാഗം പലവിധ ആരോപണങ്ങൾ ഉന്നയിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ട്. നഗ്ന ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും അത് കാണിച്ചു ഭീഷണിപ്പെടുത്തി എന്നും പ്രതിഭാഗം വാദിച്ചു.
ALSO READ; ഉഷ മോഹൻ ദാസിന് തിരിച്ചടി; ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ല
ഗ്രീഷ്മ നല്ല ഒരു ജീവിതം ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ഷാരോൺ ബ്ലാക് മെയിൽ ചെയ്തു എന്നും ഇത് ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നും പ്രതിഭാഗം പറഞ്ഞു. അതേ സമയം, ഗ്രീഷ്മയുടെ അമ്മയ്ക്കെതിരെ നിയമ നടപടിക്കില്ലെന്നും കുറ്റക്കാരിയായി വിധിച്ച കോടതി നടപടിയിൽ പൂർണ തൃപ്തിയുണ്ടെന്നും ഷാരോണിന്‍റെ സഹോദരൻ ഷീമോൻ രാജ് കൈരളി ന്യൂസിനോട് പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്കെതിരെ ഇനി നിയമനടപടി ഉണ്ടാവില്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടണം എന്നായിരുന്നു തങ്ങളുടെ ആവശ്യം. ഗ്രീഷ്മക്കെതിരായ വകുപ്പുകൾ മുഴുവൻ കോടതി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2022 ഒക്ടോബര്‍ പതിനാലിനാണ് ഷാരോണ്‍ രാജ് കൊല്ലപ്പെട്ടത്. പട്ടാളക്കാരനെ കല്ല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാന്‍ വേണ്ടി കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച കാമുകന്‍ ഷാരോണ്‍ രാജ് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. ഫൊറന്‍സിക് ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here