ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ് കളനാശിനിയെന്ന നിര്‍ണായക വിവരം പുറത്ത്. കോടതിയില്‍ ഡോക്ടര്‍മാരുടെ സംഘമാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഷാരോണിനെ കൊലപ്പെടുത്താന്‍ ഏത് കളനാശിനിയാണ് ഉപയോഗിച്ചത് എന്നതിനെ കുറിച്ച് മുമ്പ് വ്യക്തതയില്ലായിരുന്നു. ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ്. ഈ വിഷം ശരീരത്തിന് അകത്തെത്തിയാല്‍ എങ്ങനെയാകും പ്രവര്‍ത്തിക്കുക എന്നതിനെ കുറിച്ച് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. അരുണ കോടതിയിയെ ബോധിപ്പിത്തു.
ALSO READ:പ്രഭാത സവാരിക്ക് ഇടയിൽ അപകടത്തിൽപ്പെട്ട യുവാവിന് തുണയായി എ എ റഹിം എം പി
2022 ഒക്ടോബര്‍ 14-നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഷാരോണിന് വിഷം കലര്‍ത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ തെളിവുകളും ലഭിച്ചു. 15 മില്ലി വിഷം മനുഷ്യശരീരത്തിനുള്ളിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റിലൂടെ മനസിലാക്കി. വിഷത്തെക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here