ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസിൽ വിധിപ്രസ്താവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കളനാശിനി ചേർത്ത കഷായം കുടിച്ചതോടെ അതീവ ഗുരുതരമായ ആരോഗ്യാവസ്ഥയിലൂടെയാണ് ഷാരോൺ മരണത്തിലേക്ക് കടന്നുപോയത്. കഷായം കുടിച്ചതോടെ വാ മുതൽ വയറ് വരെയുള്ള ആന്തരികാവയവങ്ങൾ കരിഞ്ഞുപോയ അവസ്ഥയിലായിരുന്നു.
ഷാരോണിന്‍റെ അന്തരികാവയവങ്ങൾ അഴുകിപ്പോയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ഷാരോണിന്‍റെ ലൈംഗികാവയവത്തിന് വരെ വേദനയുണ്ടായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. നടന്നത് സമർത്ഥമായ കൊലപാതകമെന്ന് കോടതി ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read : ഷാരോണ്‍ വധക്കേസ്; കൊലയാളി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
ഗ്രീഷ്മ എന്താണോ സെർച്ച് ചെയ്തത് അതു തന്നെയാണ് ഷാരോൺ അനുഭവിച്ചതെന്ന് കോടതി പറഞ്ഞു. സ്ലോ പോയ്സിനിങ്ങിലുടെ ഷാരോണിനെ കൊലപ്പെടുത്തുക ആയിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശം. വീണ്ടും വീണ്ടും കൊലപാതക ശ്രമം നടത്തിയ ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാതലം ഇല്ലെന്ന് പറയാൻ കഴിയില്ലെന്നു കോടതി പറഞ്ഞു.
ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈസോൾ കുടിച്ചാൽ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു.
556 പേജുള്ള വിധി പകർപ്പാണ് ഷാരോൺ വധക്കേസിൽ തയ്യാറാക്കിയത്. സാഹചര്യ തെളിവ് നല്ല രീതിയിൽ ഉപയോഗിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുവന്നു നടക്കുകയായിരുന്നു വെന്ന് പ്രതി അറിഞ്ഞില്ല. പാരസെറ്റാമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here