ട്രെയിൻ തീവെയ്പ്പ് കേസ്, പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ. കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മറ്റ് ഏജൻസികളുമായി വിവരങ്ങൾ കൈ മാറുന്നുണ്ട്. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് എആർ ക്യാമ്പിലേക്ക് മാറ്റി.

ഷാറൂഖ് സെയ്ഫിയെ കോടതി 14 ദിവസത്തേക്ക് വെള്ളിയാഴ്ച രാവിലെ റിമാൻഡ് ചെയ്തിരുന്നു. ജഡ്ജി എസ്.വി മനേഷ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികള്‍ പൂർത്തിയാക്കിയത്.

ഷാറൂഖിന് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് വെള്ളിയാഴ്ച ചേർന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ട്രെയിൻ തീവെയ്പ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News