എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, ഷാരൂഖ് സെയ്ഫിയെ ഏഴുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എയുടെ ആവശ്യം കലൂര്‍ എന്‍ഐഎ കോടതി അംഗീകരിച്ചു. അടുത്തമാസം രണ്ടു മുതല്‍ 8 വരെ ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വിടും. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാമെന്നാണ് എന്‍ ഐ എ കോടതിയെ അറിയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇതുവരെ ശേഖരിച്ചിട്ടുള്ള തെളിവുകള്‍ കുറ്റകൃത്യത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കുന്നതായി എന്‍ ഐ എ യുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News