എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ ആണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ ഈ മാസം 18 ന്പ രിഗണിക്കാനായി മാറ്റി.

ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചത്. കോഴിക്കോട് ജൂഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ് ഷാറൂഖ്. ഈ മാസം 18 ന്  ഷാറൂഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അന്ന് തന്നെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാറൂഖിനെ കണ്ണൂരിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ്നടത്തിയിരുന്നു. അക്രമം നടന്ന എലത്തൂരിലും ഷാറൂഖ് ട്രെയിനിൽ കയറിയ ഷൊർണ്ണൂരിലും എത്തിച്ചാണ് ഇനി തെളിവെടുപ്പ്  നടത്തേണ്ടത്. പ്രതിക്ക് കേരളത്തിൽ നിന്ന് സഹയം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News