ഷമിയുടെ ആദ്യ വിക്കറ്റിൽ ആർപ്പുവിളിച്ച് ഷാരൂഖ് ; ലോകകപ്പ് ഫൈനലിൽ സ്റ്റേഡിയത്തിൽ വൻ താരനിര

ലോകകപ്പ് ഫൈനൽ കാണാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തിയത് വൻ താരനിരയാണ് . ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാനും ഇക്കൂട്ടത്തിലുണ്ട്. കുറേനാളുകൾക്ക് ശേഷമാണ് ഷാരൂഖ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഒപ്പമിരുന്നാണ് അദ്ദേഹം കളി കണ്ടത്. കറുത്ത കൂളിങ്ങ് ഗ്ലാസും നീല ജാക്കറ്റുമണിഞ്ഞാണ് താര രാജാവെത്തിയത്.

also read: ‘പലസ്‌തീനെതിരായ ബോംബിങ് അവസാനിപ്പിക്കുക’; സുരക്ഷാസന്നാഹം മറികടന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍, കൊഹ്‌ലിയെ കെട്ടിപ്പിടിച്ചു

ഷമി ഇന്ത്യയുടെ ആദ്യ വിക്കറ്റെടുത്തപ്പോൾ, ഷാരൂഖ് നിറഞ്ഞ ചിരിയോടെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും ആർപ്പുവിളിക്കുന്നതും കാണാമായിരുന്നു. സമീപം രൺവീർ സിങ്ങിനേയും കാണാം. എന്നാൽ ഇന്ത്യൻ ജഴ്സിയണിഞ്ഞാണ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വിവിഐപി പവലിയനിൽ കളി കാണാനെത്തിയത്. അടുത്തടുത്ത സീറ്റുകളിൽ ഇരുന്നായിരുന്നു ഇവർ കളി കണ്ടത്. ദക്ഷിണേന്ത്യയിൽ നിന്നും തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് എത്തിയിരുന്നു. വിവിഐപി ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒരാളായി വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുമുണ്ടായിരുന്നു. കെ എൽ രാഹുലിന്റെ ഭാര്യയ്ക്കൊപ്പമാണ് അനുഷ്ക കളി കണ്ടത്. കോഹ്ലിയുടെ അർധസെഞ്ചുറി പൂർത്തിയായപ്പോൾ അനുഷ്ക എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. എന്നാൽ, പിന്നാലെ കോഹ്ലിയുടെ പുറത്താകൽ മുഖം പൊത്തി അമ്പരപ്പോടെയാണ് അനുഷ്ക നോക്കി നിന്നത്.

also read: ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ പഠിക്കേണ്ടതുണ്ട്; മൻസൂർ അലി ഖാനെ താക്കീത് ചെയ്ത് നടികർ സംഘം

അതേസമയം, ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനത്തിൽ താരങ്ങളെല്ലാം നിരാശരായാണ് കാണപ്പെട്ടത്. സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ കളി കാണാനെത്തിയിരുന്നു. ബിസിസിഐയുടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സീറ്റിലിരുന്ന് യോഗ ആചാര്യനായ ജഗ്ഗി വാസുദേവിമൊപ്പം ഇരുന്നാണ് സച്ചിൻ കളി ആസ്വദിച്ചത്. മത്സരത്തിന് മുമ്പ് കോഹ്ലി സച്ചിൽ 2011ലെ ലോകകപ്പ് മത്സര ദിവസത്തെ ജഴ്സി കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News