ഷാറൂഖിന്റെ സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയുടെ സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഷാറൂഖിന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദില്ലി, നോയിഡ, ഷാഹീൻബാഗ് എന്നിവിടങ്ങളിലെ സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

അതേസമയം, ഷൊർണൂരിൽ പ്രാദേശികമായും ട്രെയിനിനുള്ളിലും പ്രതിക്ക്‌ ‌ സഹായം ലഭിച്ചിട്ടുണ്ട്‌ എന്നാണ്‌ പൊലീസ്‌ നിഗമനം. ഇയാൾ ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഇയാൾ ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത്‌ രാത്രി 7.17ന്. ഇതിനിടെ എവിടെയെല്ലാം പോയിആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News