സഹായികളെക്കുറിച്ച് മറുപടിയില്ല, ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി ഷാരൂഖ് സെയ്ഫി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ, ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. സഹായികളെക്കുറിച്ച് മിണ്ടാതെ ഒഴിഞ്ഞ് മാറുന്ന പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

മൊഴി പരിശോധിച്ച ശേഷമാകും എലത്തൂരിൽ തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക. ചോദ്യം ചെയ്യലിന് 2 ദിവസം ശേഷിക്കെ ആദ്യം നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഷാരൂഖ് സെയ്ഫി. കേരളത്തിൽ എത്തിയതും കൃത്യം നിർവഹിച്ചതും ഒറ്റയ്ക്കാണെന്ന് പറഞ്ഞ് മറ്റ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് പ്രതി. സഹായികളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാത്തതും പോലീസിന് വെല്ലുവിളിയാണ്. ആസൂത്രണം സംബന്ധിച്ച് ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. എന്നാൽ ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ലഭ്യമാകേണ്ടതുണ്ട്.

കണ്ണൂരിലും, ഷൊർണ്ണൂരിലുമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. തിരിച്ചറിയൽ പരേഡും നടന്നു. കേരളത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ആക്രമണം ട്രെയിനിൽ ആയതിനാലാണ് എലത്തൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനം വൈകുന്നത്.

ശേഖരിച്ച തെളിവുകളും ഷാരൂഖിൻ്റെ മൊഴിയും പരിശോധിച്ചാകും ആവശ്യമെങ്കിൽ തെളിവെടുപ്പ്. ചൊവ്വാഴ്ചയാണ് ഷാറൂഖിന്റെ കസ്റ്റഡി അവസാനിക്കുക. അന്ന് തന്നെ ഷാറൂഖിന്റെ ജ്യാമ്യാപേക്ഷയും കോടതി പരിഗണിക്കും. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ ആണ് ഷാറൂഖിനായി, കോഴിക്കോട് ജൂഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജ്യാമ്യാപേക്ഷ സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News