രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് ശശി തരൂർ. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചത് അവരാണ് പോകുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ശശി തരൂർ പറഞ്ഞു. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് ചോദിച്ച തരൂർ ദൈവത്തെ പൂജിക്കാനുള്ള വേദിയായാണ് ക്ഷേത്രത്തെ താൻ കാണുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ
‘വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവുമാണ് പ്രശ്നം.
ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നതിനോട് യോജിക്കാൻ കഴിയില്ല. സി.പി.എമ്മിന് മതവിശ്വാസം ഇല്ല.
അതുകൊണ്ട് അവർക്ക് വേഗം തീരുമാനം എടുക്കാം. കോൺഗ്രസ് വിശ്വാസികളുള്ള പാർട്ടിയാണ്. അതുകൊണ്ട് തീരുമാനം എടുക്കാൻ സമയം വേണം’, ശശി തരൂർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here