തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നാണ് ആവശ്യം. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നാണ് പരാതി.
ALSO READ:മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചില നേതാക്കള്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹം സംശയമുയര്‍ത്തിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ALSO READ:രാജ്യസഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here