തിരുവനന്തപുരത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരത്തെ മഹല്ലുകളുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംമ്പവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്.

Also Read : ഇസ്രയേല്‍ അധിനിവേശം; ബൈഡന്റെ നിര്‍ണായക തീരുമാനം പുറത്ത്

ഒക്ടോബര്‍ 30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത് ശശി തരൂരായിരുന്നു. എന്നാല്‍ ക‍ഴിഞ്ഞദിവസം  കോഴിക്കോട് നടന്ന ലീഗ് പരിപാടിയില്‍ പലസ്‌തീന്‍ പോരാളികളെ തീവ്രവാദികളെന്നുള്ള അധിക്ഷേപം നടത്തിയ ശശി തരൂരിനെ സംയുക്ത മഹല്ലുകളുടെ പരിപാടിയില്‍ നിന്ന് സംഘാടകര്‍ പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ എന്നാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പരിപാടിക്കിടെ തരൂർ വിശേഷിപ്പിച്ചത്. ഇതോടെ വേദിയിൽ ഉണ്ടായിരുന്ന എം കെ മുനീർ അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തി. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീറിന്റെ മറുപടി. പലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലീഗിന്റെ ചെലവിൽ കടപ്പുറത്ത് നിന്ന് ഇസ്രയേലിനെ അനുകൂലിക്കുന്ന ശശി തരൂർ, വിമർശിച്ച് എം സ്വരാജ്

പ്രസ്താവന വിവാദമായതോടെ എസ് കെ എസ് എസ് എഫ് ഉം മറ്റു പല നേതാക്കളും തരൂരിനെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിൽ വിവരമുള്ളയാൾ തരൂർ ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ വിവരക്കേടാണല്ലോ മുഴുവൻ എന്നാണ് സംഭവത്തിൽ സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂർ വേദിൽ വെച്ച് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News