ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഡോ.ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ എംപി സമ്മാനിച്ചു

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ എംപി സമ്മാനിച്ചു. രണ്ടു ദിവസമായി തലസ്ഥാനത്ത് നടന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ നാല്‍പ്പതാം കണ്‍വന്‍ഷന്റെ സമാപന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

ചടങ്ങില്‍ മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള പുരസ്‌കാരം ജെ.കെ മേനോനും സമ്മാനിച്ചു. പ്രൗഢ ഗംഭീരമായ സമാപന സമ്മേളനം ശശി തരൂര്‍ ഉദ്ഘടാനം ചെയ്തു. ഡോ. ജോണ്‍ ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയനാണെന്ന് ശശി തരൂര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

പി.വി.അബ്ദുള്‍ വാഹാബ് എംപിയും ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമുള്ള രാജ്യസഭ അനുഭവങ്ങള്‍ സമാപന ചടങ്ങില്‍ പങ്കുവച്ചു. ഫൊക്കാനയുടെ ആദരവിന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തില്‍ ടി.പി ശ്രീനിവാസന്‍, ഫൊക്കാന പ്രസിഡന്റ് ഡോ: ബാബു സ്റ്റീഫന്‍,കലാ ഷാഫി എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News