‘തരൂരിനെ കാത്തിരിക്കുന്നത് വൻ തോൽവി, ഞാൻ മത്സരിച്ചത് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ’, ഷൈൻ ലാലിൻ്റെ വെളിപ്പെടുത്തൽ

ശശി തരൂരിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയെന്ന് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി ഷൈന്‍ലാല്‍. താന്‍ മത്സരിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയെന്നും ഷൈന്‍ലാല്‍. നേതൃത്വത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും ഷൈന്‍ലാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ‘ചുട്ടുപൊള്ളിത്തന്നെ കേരളം’, മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നു, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദവി രാജിവെച്ചാണ് ഷൈന്‍ലാല്‍ തരൂരിനെതിരെ റിബല്‍ സ്ഥനാര്‍ഥിയായി മത്സരിച്ചത്. താന്‍ വിജയിക്കില്ലെങ്കിലും തരൂരിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയെന്നാണ് ഷൈന്‍ലാലിന്റെ വിലയിരുത്തല്‍. മാത്രമല്ല മത്സരിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയെന്നും ഷൈന്‍ലാല്‍ പറയുന്നു. നേതൃത്വത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും ഷൈന്‍ലാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News