സങ്കീർണമായ ആശയങ്ങൾ നടപ്പാക്കി വിജയിച്ചിട്ടുണ്ട്; കേരള സ്‌റ്റാർട്ടപ് മിഷൻ പദ്ധതിയെ പ്രശംസിച്ച് ശശി തരൂർ എംപി

shashi tharoor

കേരള സ്‌റ്റാർട്ടപ് മിഷൻ പദ്ധതിയെ പ്രശംസിച്ച് ശശി തരൂർ എംപി. ഇന്ത്യയുടെ അതിവേഗം വളരുന്ന സ്‌റ്റാർട്ടപ് കിരീടത്തിലെ തിളങ്ങുന്ന രത്നമാണ് കേരളത്തിലെ സ്‌റ്റാർട്ടപ് രം​ഗമെന്നാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത്. കേരള സ്‌റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024-ന്റെ സമാപനദിവസത്തിലെ മുഖ്യപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ കേരളത്തിലെ സ്‌റ്റാർട്ടപ് സംവിധാനത്തിന്റെ നേട്ടങ്ങളെയും അതിന്റെ വികസന കെട്ടുറപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു.

രാജ്യത്തെ സ്‌റ്റാർട്ടപ് ഇക്കോ സിസ്‌റ്റം ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്ക് ആക്കംകൂട്ടാൻ ഒരു കുതിച്ചുചാട്ടം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്‌ എന്നും ശശി തരൂർ പറഞ്ഞു. പുത്തൻ കണ്ടുപിടിത്തങ്ങൾ, നൂതനാശയങ്ങൾ, സുസ്ഥിരത, സമഗ്രത തുടങ്ങിയവയിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിലൂടെയാണ് കേരളത്തിന് ഈ മികവ് സാധ്യമായത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾ സങ്കീർണമായ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നും ശശി തരൂർ വ്യക്തമാക്കി.

also read: കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
അതേസമയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെന്ന നേട്ടത്തിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയതിന് ശേഷമുള്ള ആദ്യത്തെ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമമാണ് തിരുവനന്തപുരത്ത് നടന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News