കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ തരൂര്‍ എത്തിയില്ല ; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനം

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എന്‍ഡിഎയുടെ ഓം ബിര്‍ള ലോക്‌സഭ സ്‌പീക്കറായിരിക്കുകയാണ്. പ്രോടെം സ്‌പീക്കറാവേണ്ടിയിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ, മോദി സര്‍ക്കാര്‍ ത‍ഴഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ തന്നെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ഇന്ത്യ മുന്നണിയുടെ ശ്രദ്ധേയമായ രാഷ്‌ട്രീയ നീക്കമായിരുന്നു. പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ പോലും കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ തിരുവനന്തപുരത്തിന്‍റെ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ലോക്‌സഭയില്‍ ഉണ്ടായില്ല. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയരുകയാണ് ഇപ്പോള്‍.

ALSO READ | ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍

ലോക്‌സഭയിലെ ഇന്ത്യ മുന്നണിയ്‌ക്ക് അംഗബലം കുറവാണെന്നിരിക്കെ പ്രതിപക്ഷത്തിന് തിരിച്ചടി കൂട്ടുന്നതായിരുന്നു തരൂര്‍ ഉള്‍പ്പെടെയുള്ള മുന്നണിയിലെ അഞ്ച് എംപിമാര്‍ കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ എത്താതിരുന്നത്. എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്തതും തരൂര്‍ സ്ഥലത്ത് ഇല്ലാത്തതുമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ക‍ഴിയാതിരുന്നത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏ‍ഴ് പേരാണ് വോട്ടുചെയ്യാതിരുന്നത്. ശശി തരൂരിന് പുറമെ തൃണമൂല്‍ എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, എസ്‌പി എംപി അഫ്‌സല്‍ അന്‍സാരി എന്നിവരാണ് വോട്ടുചെയ്യാത്ത ഇന്ത്യ മുന്നണി എംപിമാര്‍. കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നില്‍ സുരേഷ് സ്‌പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന പ്രത്യേകത ഉണ്ടായിട്ടുപോലും ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ മറ്റൊരു കോണ്‍ഗ്രസ് എംപിക്ക് ക‍ഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News