‘ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവ്’; ശശി തരൂർ

ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവെന്ന് ശശി തരൂർ. ഉമ്മൻചാണ്ടിയെ പോലെ ഒരു ജനകീയൻ രാഷ്ട്രീയത്തിൽ വേറെയില്ലെന്നും രാപ്പകലില്ലാതെ അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും തരൂർ കൂട്ടിച്ചേർത്തു.

ALSO READ: ഉമ്മൻ‌ചാണ്ടി വിടപറയുന്നു, ഹൃദയത്തിലേറ്റിയ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലാതെ

ആർക്കും ഏതു സമയത്തും സമീപിക്കാൻ കഴിയുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. ബംഗളൂരുവിൽ എത്തി താൻ കണ്ടപ്പോൾ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില വളരെ മോശമായിരുന്നുവെന്നും അദ്ദേഹം ചെയ്ത സേവനം കേരളത്തിന്റെ മുഖ ചരിത്രത്തിലുണ്ടാവുമെന്നും തരൂർ പറഞ്ഞു.

ALSO READ: ‘എളിമയും സമർപ്പണ ബോധവുമുള്ള നേതാവ്’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി തനിക്ക് ആശ്ചര്യമായിരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. ജനങ്ങൾക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ 14 ജില്ലകളിലും നേരിട്ടെത്തിയ മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല. ഐക്യരാഷ്ട്ര സഭ പുരസ്കാരത്തിലൂടെ ലോകം തന്നെ ഈ നേട്ടം അംഗീകരിച്ചു. 18 മണിക്കൂർ വരെ ലക്ഷക്കണക്കിന് ആളുകളെ കാണാനും പ്രശ്നങ്ങൾ പരിഹരിക്കാനും ലോകത്ത് മറ്റൊരു നേതാവിനും കഴിയില്ലെന്നും തരൂർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News