പലസ്തീൻ വിഷയത്തിൽ നിലപാട് മാറിയിട്ടില്ല, ഹമാസ് ഭീകര സംഘടന: ശശി തരൂർ

പലസ്തീൻ വിഷയത്തിൽ തന്റെ നിലപാട് മാറിയിട്ടില്ലെന്ന് ശശി തരൂർ. താൻ വർഗീയ പ്രീണനത്തിന് ശ്രമിച്ചിട്ടില്ല എന്നും വർഗീയ വിഷയത്തിന് താൻ ഇറങ്ങിയിട്ടില്ല എന്നും തരൂർ പറഞ്ഞു.ഇതുവരെ ഒരു വാക്കും ഞാൻ പിൻവലിച്ചിട്ടില്ല, ഇനി പിൻവലിക്കുകയുമില്ലെന്ന് തരൂർ ആവർത്തിച്ചു.

ALSO READ: ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ 130 കോടി രൂപ കൂടി അനുവദിച്ചു
വാഗ്ദാനങ്ങൾ മാത്രമാണ് മോദിയുടെ ഗ്യാരന്റി എന്നും തരൂർ പറഞ്ഞു.ബിജെപിക്ക് എവിടെയാണ് സീറ്റ് കൂടാൻ പോകുന്നത് എന്നും തരൂർ ചോദിച്ചുകേരളത്തിൽ രണ്ടക്കം കടക്കുമെന്ന് പറയുന്നുരണ്ട് പൂജ്യം ആയിരിക്കും ഉദേശിച്ചത്‌ എന്നും തരൂർ വിമർശിച്ചു.അതുകൊണ്ടാണ് എൻ ഡി എയിൽ നിന്ന് പുറത്താക്കിയ ആളുകളെ കെഞ്ചി കേണ് മുന്നണിയിൽ എത്തിക്കുന്നത് എന്നും തരൂർ പറഞ്ഞു.

ബിജെപിക്ക് 300 സീറ്റ് പോലും കിട്ടില്ലകേവല ഭൂരിപക്ഷത്തിലേക്ക് പോലും ബിജെപി ഇല്ല.രാജീവ്‌ ചന്ദ്രശേഖറിനെയും തരൂർ വിമർശിച്ചു.കഴിഞ്ഞ രണ്ടര വർഷമായി രാജീവ്‌ ഐ.ടി മന്ത്രിയായിരുന്നു.കേരളത്തിനും തിരുവനന്തപുരത്തിനും വേണ്ടി രാജീവ്‌ എന്താണ് ചെയ്തത് എന്നും തരൂർ ചോദിച്ചു. പൗരത്വ നിയമത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്കും തരൂർ വ്യക്തമായ ഉത്തരം പറഞ്ഞില്ല.മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ശശി തരൂർ പറഞ്ഞത്.

ALSO READ: സർവീസ് പെൻഷൻ കുടിശിക തുക മൂന്നാം ഗഡു അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News