രാജ്യം കോൺഗ്രസിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കുന്നു; ശശി തരൂർ

രാജ്യം കോൺഗ്രസിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കുന്നുവെന്ന് ശശി തരൂർ. 30 അംഗ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ മറുപടി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

also read: മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരം; സംസ്ഥാന സർക്കാർ  അടിയന്തിരമായി ഇടപെടണം; സീ​താ​റാം യെ​ച്ചൂ​രി
കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രവര്‍ത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ആളെന്ന നിലയില്‍, ഈ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ‘കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രവര്‍ത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയില്‍, ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഒപ്പം അര്‍പ്പണ ബോധമുള്ള സഹപ്രവര്‍ത്തകരോടൊപ്പം പാര്‍ട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. പാര്‍ട്ടിയുടെ ജീവരക്തമായ ലക്ഷക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ കൂടാതെ നമുക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ അവരെ വണങ്ങുന്നു. എണ്ണമറ്റ ഇന്ത്യക്കാര്‍ ഞങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രവർത്തനം പ്രതീക്ഷിക്കുന്നു’ എന്നും ശശി തരൂർ കുറിച്ചു.

also read: മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ? മോഹൻലാലിൻ്റെ ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി

ഇന്നായിരുന്നു 39 അംഗ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ നിലനിര്‍ത്തി.ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടം നേടി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രവര്‍ത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തല, വീരപ്പ മൊയ്ലി, ഹരീഷ് റാവത്ത്, പികെ ബന്‍സാല്‍ തുടങ്ങി 18 പേരെ സ്ഥിരം ക്ഷണിതാക്കളാക്കി. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവാണ്. ഒമ്പതു പേരാണ് പ്രത്യേക ക്ഷണിതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News