പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ഇസ്രായേല്‍ അനുകൂല നിലപാടിനോട് മുമ്പേ കൂറ് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് എഴൂന്നെള്ളിച്ചതിനും ഹമാസിന്റെ ചെറുത്തുനില്‍പ് ശ്രമങ്ങളെ ‘ഭീകരവാദികളുടെ ആക്രമണ’മെന്ന് പരസ്യമായി വിളിച്ചുപറയുന്നതിന് അവസരമൊരുക്കിയതിനും മുസ്‌ലിം ലീഗ് നേതൃത്വം പലസ്തീനികള്‍ക്ക് വേണ്ടി മനസ്സ് പിടയുന്ന ആഗോളസമൂഹത്തോട് മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
Also Read: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 കടന്നു; വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍
സയണിസ്റ്റ് ഭീകരാക്രമണങ്ങളില്‍ ദിവസേന നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ശശി തരൂര്‍ ഭീകരവാദികളാക്കി ചിത്രീകരിക്കാന്‍ ലീഗ് വേദിയെ മനഃപൂര്‍വം ഉപയോഗിച്ചത്. ഇസ്രായേല്‍ അനൂകുല പടിഞ്ഞാറന്‍ ശക്തികള്‍ പോലും സയണിസ്റ്റ് കൈരാതം കണ്ട് സഹിക്കാനാവാതെ, ഹമാസിന്റെ പോരാട്ടത്തെ മഹത്വവത്കരിക്കുകയും ഇസ്രായേല്‍ എന്ന തെമ്മാടി രാഷ്ട്രത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഒക്ടോബര്‍ 7നെ സെപ്റ്റംബര്‍ 11 ആയി സമീകരിച്ച് സയണിസ്റ്റുകളെ വെള്ളപുശാന്‍ ശശി തരൂര്‍ ശ്രമിക്കുന്നതെന്നും ഐഎന്‍എല്‍ വ്യകത്മാക്കി.
Also Read: ഇസ്രയേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ്; സാദിഖലി തങ്ങള്‍
ആര്‍.എസ്.എസ് മുന്‍ സര്‍സംഘ്ചാലക് ദേവരസിന്റെ സമ്മര്‍ദത്തില്‍ രാജ്യത്തിന്റെ ഫലസ്തീന്‍ അനുകൂല നിലപാടില്‍ വെള്ളം ചേര്‍ത്ത പി.വി നരസിംഹ റാവുവെന്ന സംഘ്പരിവാറുകാരെന്റ യഥാര്‍ഥ അനുയായി ആണ് താനെന്ന് ശശി തരൂര്‍ തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്ക് എന്തുമാത്രം ബാധ്യതയാണെന്ന് മനസ്സിലാക്കാന്‍ ലീഗ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here