തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വോട്ട് ചോര്‍ന്നെന്ന് നേതൃത്വത്തിന് ആശങ്ക. നഗരത്തിലെ മണ്ഡലങ്ങളില്‍ തരൂരിന്റെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. തിരുവനന്തപുരത്ത് 274 ബൂത്തുകളില്‍ കോണ്‍ഗ്രസിന് ഇന്നേജന്റുമാരില്ല. ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്തില്ല. ഇന്നേജന്റിനായി അഭ്യര്‍ഥിക്കുന്നതാണ് ഫോണ്‍ സംഭാഷണം.
വേട്ടേഴ്സ് ലിസ്റ്റ് വെരിഫിക്കേഷന്‍ നടത്തിയില്ലെന്ന നേതാവിന്റെ കുറ്റസമ്മതവും ഫോണ്‍ കോളില്‍ നിന്നും വ്യക്തമാണ്. ഇതരസംസ്ഥാന തൊഴിലാളിയെ ഇന്നേജന്റാക്കാനും നിര്‍ദേശമുണ്ട്. നഗരത്തിലെ പ്രധാന മണ്ഡലങ്ങളായ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവടങ്ങളില്‍ തരൂരിന് വലിയ വോട്ട് ചേര്‍ച്ച ഉണ്ടായി എന്നാണ് വിവരം. കോണ്‍ഗ്രസ് വോട്ടുകള്‍ പലതും പോള്‍ ചെയ്യപ്പെട്ടില്ല.
മണ്ഡലത്തില്‍ ആകെ 274 ബൂത്തുകളില്‍ കോണ്‍ഗ്രസിന് ഇന്നേജന്റുമാര്‍ പോലും ഇല്ലായിരുന്നൂവെന്നാണ് നേതാക്കള്‍ പറയുന്നത്. താഴെ തട്ടില്‍ പ്രവര്‍ത്തനമെത്തിയില്ല. ബൂത്തില്‍ ഇന്നേജന്റായി ഇരിക്കാന്‍ പ്രവര്‍ത്തകനെ നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു.
പട്ടം ബ്ലോക്ക് പ്രസിഡന്റ് പാറ്റൂര്‍ സുനിലും, കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് സജു അമര്‍ദാസും പ്രവര്‍ത്തകനോട് സംസാരിക്കുന്നതാണ് ഭാഗം. കോവളം, നെയ്യാറ്റികര, പാറശാല എന്നിവടങ്ങളിലും തരൂര്‍ ക്യാമ്പ് നിരാശരാണ്. കഴിഞ്ഞ മൂന്നു തവണയും തരൂരിനെ പിന്തുണച്ചിരുന്ന വോട്ടിലാണ് ചേര്‍ച്ചയുണ്ടാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here