അമ്മയ്ക്കും അഞ്ചുവയസ്സുകാരി ചേച്ചിക്കും ഒപ്പം വെള്ളനാടുള്ള നമസ്തേ വിങ്സ് ഫ്‌ലൈ ഹോമിന്റെ പടി കടന്നെത്തിയ ശശികല ഇനി ഡോക്ടറാകും. ഇല്ലായ്മയുടേയും കഷ്ടപ്പാടിന്റേയും ചെറുത്തുനില്‍പ്പിന്റേയും ബാല്യമായിരുന്നു ശശികലയ്ക്ക്.
അച്ഛന്‍ കൈലാസ് കുമാറിന്റെ പെട്ടെന്നുള്ള മരണത്തോടെ മൂന്നാം വയസ്സുമുതല്‍ വീടെന്ന തണല്‍ നഷ്ടമായി. പിന്നീട് സഹായത്തോടെ മൂവരും നമസ്തേ ഹോമിന്റെ തണലിലേക്കെത്തി. പത്തിലും പ്ലസ്ടുവിലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.
2023ല്‍ പാസ്ഔട്ടായ ശേഷം ഒരു വര്‍ഷം സഫയറിന്റെ പരിശീലനം നേടി. അപ്പോഴും മനസില്‍ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.. “ഡോക്ടര്‍ ശശികല”. നീറ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയം.
ഒടുവില്‍ എംബിബിഎസ് ഒന്നാം അലോട്ട്മെന്റ് വന്നപ്പോള്‍ ശശികലയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. തുടര്‍ അലോട്ട്മെന്റുകളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പഠന ചെലവുകള്‍ സഫയര്‍ അക്കാദമി ഏറ്റെടുത്തിട്ടുണ്ട്.
Also Read : വിവാദങ്ങള്‍ക്ക് വിരാമം; നോര്‍വേ രാജകുമാരിക്ക് പ്രണയ സാഫല്യം, വരന്‍ ദുര്‍മന്ത്രവാദിയായ ഡ്യുറക് വെറെറ്റ്
വെള്ളനാട് ഗവ. എച്ച്എസ്എസിലായിരുന്നു ശശികലയുടെ പഠനം. അധ്യാപകരുടെയും സിഡബ്ല്യുസിയുടെയും ചെയര്‍പേഴ്സണ്‍ ഷാനിബ ബീഗത്തിന്റെയും പിന്തുണ ശശികലയ്ക്ക് എന്നുമുണ്ടായിരുന്നതായി നമസ്തേ വിങ്സ് ഫ്‌ലൈ ഹോമിലെ രാമചന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരില്‍നിന്നും സ്വകാര്യവ്യക്തികളില്‍നിന്നുമുള്ള സഹായത്താലാണ് ഹോമിന്റെ പ്രവര്‍ത്തനം. ആറുമാസം മുമ്പ് ശശികലയ്ക്കും കുടുംബത്തിനും ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചു. വീട്ടുജോലിക്ക് പോകുന്ന അമ്മ ചന്ദ്രകുമാരിയും ബിഎസ്സി നഴ്സിങ്ങിന് പഠിക്കുന്ന ചേച്ചി രേവതിയും അടങ്ങുന്നതാണ് ശശികലയുടെ കുടുംബം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here