തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ആയിരുന്നു, രണ്ടാഴ്ച കൂടുമ്പോൾ സ്റ്റിറോയ്ഡ് ഇൻജക്ഷൻ: രോഗാവസ്ഥ വെളിപ്പെടുത്തി നടി

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ഷോൺ റോമി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി തുടങ്ങിയ ചിത്രങ്ങളിലും ഷോൺ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട ഒരു രോഗ അവസ്ഥയെ കുറിച്ച് പറയുകയാണ് ഷോൺ. സോഷ്യൽമീഡിയയയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത് . 2024 ൽ ആയിരുന്നു ഷോണിന് ഈ രോഗം പിടിപെട്ടത്.

ചർമത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് ഷോണിന് ഉണ്ടായത്. തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ആയിരുന്നുവെന്നും സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ എടുക്കേണ്ടി വന്നെന്നും ഷോൺ പറയുന്നു.

also read: മെഗാസ്റ്റാറിന്‍റെ ആക്ഷന് ഇനി അധികം കാത്തിരിക്കേണ്ട; ബസൂക്ക റിലീസ് തീയതി പുറത്ത്

“2024 തന്നെ സംബന്ധിച്ച് കുറച്ച് വൈൽഡ് ആയിരുന്നു. ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൈവിട്ട സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നുവെന്നും മറ്റു ചിലതെല്ലാം ദൈവത്തെ ഏൽപ്പിക്കേണ്ടി വന്നുവെന്നുമാണ് നടി പറഞ്ഞത്. തന്റെ ബെസ്റ്റിയുമായി ഒത്തുചേർന്നു. അവളെ ദൈവം തന്നിലേക്കെത്തിച്ചതാണ് എന്നും അവളുടെ വാക്കുകൾ വിശ്വസിച്ചത് താൻ ഓർക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്, തന്റെ തലമുടിയിഴകൾ ഒരു മാസത്തിനുള്ളിൽ തിരികെ വരും എന്നവൾ പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു. എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജക്ഷൻ എടുത്തിരുന്നു. ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വർക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാൻ ഭയന്നു. ശക്തമായി എന്ത് ചെയ്താലും, ഉടൻ തന്നെ ആർത്തവം ആരംഭിച്ചിരുന്നു.ശരിക്കും ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടതായി വന്നു. ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് തന്നെ ഒരുപാട് സഹായിച്ചുവെന്നും താൻ സുഖപ്പെടുത്തുവെന്നും ഷോൺ പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News