യുവാവിന്റെ തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ചു, മൂത്രം കുടിപ്പിച്ചു ; 5 ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത അഞ്ച് ട്രാൻസ്ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ ആണ് സംഭവം. യുപിയിലെ കസ്ഗഞ്ച് ജില്ലയിൽ ജൂലൈ 26 നായിരുന്നു സംഭവം. ഇരയുടെ പക്കൽ നിന്ന് 10,000 രൂപ തട്ടിയെടുത്ത ഇവർ ബലമായി മൂത്രം കുടിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഇരയായ റഫീഖുൽ നേരത്തെ പ്രതികളിലൊരാളുടെ വീട്ടിൽ ജോലി ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് മറ്റൊരു ട്രാൻസ്‌ജെൻഡറുടെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി. ഈ മാറ്റം ആരോപണവിധേയരായ ട്രാൻസ്‌ജെൻഡേഴ്സിനെ പ്രകോപിപ്പിക്കുകയായിരുന്നു.

also read; പാക്കിസ്ഥാനില്‍ വന്‍ സ്ഫോടനം; 20 പേര്‍ മരിച്ചു

യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. അഞ്ച് പ്രതികളിൽ മൂന്ന് പേർ യുവാവിന്റെ തല മൊട്ടയടിക്കുന്നതും മറ്റൊരു പ്രതി ദേഹത്ത് മൂത്രമൊഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

also read; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജയ്പൂരിൽ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News