കാക്കനാട്ടെ ഹോട്ടലിലെ ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റേന്ന് സംശയിക്കുന്ന യുവാവ് മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോട്ടയം സ്വദേശി രാഹുൽ ഡി നായർ ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധ തന്നെയാണോ മരണ കാരണം എന്ന് വിദഗ്ധ പരിശോധനാ ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകു.
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്നാണ് മരണം എന്നാണ് സംശയിക്കുന്നത്.
കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കോട്ടയം, കിടങ്ങൂർ ചെമ്പ്ലാവ് സ്വദേശി രാഹുൽ ഡി നായർ ആണ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ 18നാണ് കാക്കനാട് മാവേലിപുരത്തെ ഹോട്ടലില്‍ നിന്ന് ഓൺലൈൻ ആയി രാഹുൽ ഷവര്‍മ വാങ്ങി കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.
Also Read :ഷവര്‍മ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍: കാക്കനാട് ഹോട്ടല്‍ പൂട്ടിച്ചു
രാഹുലിനെ ആശുപത്രയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദയഘാതം സംഭവിച്ചിരുന്നു. അണു ബാധയെ തുടർന്ന് അവയവങ്ങൾ തകരാറിൽ ആയിരുന്നു. വിദഗ്ധ പരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാനാകു എന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി പറഞ്ഞു
യുവാവ് ആശുപത്രിയിൽ ആയതിന് പിന്നാലെ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഹോട്ടല്‍ പൂട്ടിയിരുന്നു .ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആണ് പോസ്റ്റ് മോർട്ടം.ബന്ധുക്കളുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് ഹോട്ടലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Also Read : ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിച്ചു; ഹോട്ടല്‍ അടച്ചുപൂട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here