കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്.

ALSO READ:കാറിന്റെ വാതിലില്‍ കയറിയിരുന്ന് അഭ്യാസപ്രകടനം; കൊച്ചിയില്‍ യുവാക്കള്‍ അറസ്റ്റില്‍

ഇന്നലെ രാത്രിയിലാണ് ദാരുണ സംഭവം. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ഷാള്‍ അബദ്ധത്തില്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ALSO READ:പാരിസ് ഒളിംപിക്‌സിന്റെ സമാപനചടങ്ങ്; എന്തുകൊണ്ട് നീരജ് ചോപ്രയ്ക്ക് പകരം മലയാളി താരം ശ്രീജേഷ് പതാകവാഹകനായി? നീരജിന്റെ മറുപടി അതിശയിപ്പിക്കുന്നത്

ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News