ഗർഭകാലത്തെ ആശങ്കകളും പ്രശ്നങ്ങളും അകറ്റാൻ ഷീ ബർത്ത് ആപ്പ്

ഗർഭകാലത്തെ ആശങ്കകളും പ്രശ്നങ്ങളും അകറ്റാൻ വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വെയ്ക്കുകയാണ് ഷീ ബർത്ത് എന്ന സ്റ്റാർട്ടപ്പ് സംരംഭം. കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷീ ബർത്ത്, ഗർഭകാല ആശങ്കകൾ പരിഹരിക്കാൻ പുത്തൻ രീതി അവതരിപ്പിക്കുകയാണ്. ഗർഭിണികൾക്കുണ്ടാവുന്ന ഏതൊരു സംശയത്തിനും ആപ്പിലൂടെ ശാസ്ത്രീയമായ ഉത്തരവും ലഭിക്കും.

Also Read: എറണാകുളം ഡിസിസി ഓഫീസില്‍ കയ്യാങ്കളി

ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ആശങ്കകള്‍ ആരോടു ചോദിക്കുമെന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഗൈനക്കോളജിസ്റ്റിനു തിരക്കായാൽ പിന്നെയുള്ളത് വീട്ടുകാരും സുഹൃത്തുക്കളുമാവും. എന്നാൽ അവരിൽ നിന്ന് ലഭിക്കുന്നത് അശാസ്ത്രീയമായ വിവരങ്ങൾ ആണെങ്കിലോ? ഈ സാഹചര്യത്തിലാണ് ഷീ ബർത്ത് എന്ന പേരിൽ പാലക്കാട് സ്വദേശിയായ ശ്വേതയുടെ നേതൃത്വത്തിൽ മൊബൈൽ ആപ്ലിക്കേഷന്റെ പിറവി. ഗര്‍ഭിണികളുടെ എല്ലാ സംശയങ്ങളും ആശങ്കകളും ചോദിച്ചറിയാനും അവ പരിഹരിക്കാനും ഈ ആപ്പ് സഹായിക്കും. പ്രസവകാല ആശങ്കകളെ കുറിച്ച്‌ ഗര്‍ഭിണികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാൻ പരിചയ സമ്പന്നരായ മിഡ്‌വൈഫ്, ഡയറ്റീഷ്യൻ, സൈക്കോളജിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ് എല്ലാം ഉള്‍പ്പെടുന്ന സംഘം ഇവിടെ തയ്യാറാണ്. ഇതിനായി ഒരു തുകയും ഇവർ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ട്.

Also Read: മധുരമൂറുന്ന കുറച്ച് ദിവസങ്ങൾ ജീവിതത്തിൽ ചേർത്തുവയ്ക്കാനായി; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു

പാലക്കാട് സ്റ്റാര്‍ട്ടപ് മിഷന്റെ ഇൻക്യുബേഷൻ സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെങ്കിലും ഇതിന്റെ ഭാഗമായ ഓരോരുത്തരും ഓരോ ഇടങ്ങളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. വനിതാ സംരംഭക എന്ന നിലയിൽ വലിയ പിന്തുണയാണ് കേരളാ സ്റ്റാർട്ട്അപ്പ് മിഷനിൽ നിന്ന് ലഭിക്കുന്നതെന്നും ശ്വേതാ സാക്ഷ്യപ്പെടുത്തുന്നു. വനിതകൾ ഉൾപ്പടെയുള്ള യുവ സംരംഭകർക്ക് കേരളാ സ്റ്റാർട്ടപ്പ് മിഷനിലൂടെ സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ എത്രത്തോളമുണ്ട് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് 1600-ലേറെ അമ്മമാർക്ക് സന്തോഷകരമായ ഗര്‍ഭകാലം സമ്മാനിച്ച ഷീ ബർത്ത് എന്ന സംരംഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News